Tuesday, September 12, 2023

101 നാട്ടു ചികിത്സകൾ

101   നാട്ടു ചികിത്സകള്‍ 

1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക

2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത്  കുടിക്കുക

9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും  ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ

12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

13. ചുണങ്ങിന്- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക

14. അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക

15. പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

16. തലവേദനയ്ക്ക്- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

17. വായ്നാറ്റം മാറ്റുവാന്‍- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത്  പല്ല്തേയ്ക്കുക

18. തുമ്മലിന്- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

19. ജലദോഷത്തിന്- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്ത്ത്  കഴിക്കുക

20. ടോണ്സിഴ ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ച യായി 3ദിവസം കഴിക്കുക

21. തീ പൊള്ളലിന്- ചെറുതേന്‍ പുരട്ടുക

22. തലനീരിന്- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക

23. ശരീര കാന്തിക്ക്- ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക

24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറന്‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

25. പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

26. പേന്പോചകാന്‍- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക

27. പുഴുപ്പല്ല് മറുന്നതിന്- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

28. വിയര്പ്പു  നാറ്റം മാറുവാന്‍- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

29. ശരീരത്തിന് നിറം കിട്ടാന്‍- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്ത്ത്  ദിവസവും കുടിക്കുക

30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

31. മുലപ്പാല്‍ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത്  കഞ്ഞിവച്ച് കുടിക്കുക

32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

33. ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

34. കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

35. മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക

36. വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ  നീര് കുടിക്കുക
37. അമിതവണ്ണം കുറയ്ക്കാന്‍-ചെറുതേനും സമം വെളുത്തുള്ളിയും ചേര്ത്ത്  അതിരാവിലെ കുടിക്കുക

38. ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

39. വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാന്‍- പാല്പ്പാ ടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

41. താരന്‍ മാറാന്‍- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

42. മുഖത്തെ എണ്ണമയം മാറന്‍- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക

43. മെലിഞ്ഞവര്‍ തടിക്കുന്നതിന്- ഉലുവ ചേര്ത്ത്  കഞ്ഞി വച്ച് കുടിക്കുക

44. കടന്തല്‍ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്ത്ത്  പുരട്ടുക.

45. ഓര്മ്മ് കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക

46. \മോണപഴുപ്പിന്- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

47. പഴുതാര കുത്തിയാല്‍- ചുള്ളമ്പ് പുരട്ടുക

48. ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്ത്തു കുടിക്കുന്നു.

49. പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

50. ചെങ്കണ്ണിന്- ചെറുതേന്‍ കണ്ണിലെഴുതുക.
51. കാല്‍ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

52. ദുര്മേ്ദസ്സിന്-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

53. കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്ത്ത്  രാവിലെ വെറും വയറ്റില്‍ കഴിക്കുക

54. സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക

55. ആര്ത്ത്വകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണംല ശര്ക്കഴരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

56. കരപ്പന്- അമരി വേരിന്റെക മേല്ത്തൊിലി അരച്ച് പാലില്‍ ചേര്ത്ത്  കഴിക്കുക.

57. ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്ത്ത്  കഴിക്കുക

58. ജലദോഷത്തിന്- ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക

59. ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

60. ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

61. പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്പാോലില്‍ അരച്ച് പുരട്ടുക

62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

64. മൂത്രചൂടിന് -പൂവന്‍ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക.

65. ഗര്ഭിചണികള്ക്ക്ു ഉണ്ടാകുന്ന ചര്ദ്ദിസക്ക്- കുമ്പളത്തിന്റെി ഇല തോരന്‍ വച്ച് കഴിക്കുക

66. മുടി കൊഴിച്ചില്‍ നിര്ത്തു ന്നതിന്- ചെമ്പരത്തി പൂവിന്റെ് ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

67. അള്സകറിന്- ബീട്ടറൂട്ട് തേന്‍ ചേര്ത്ത്  കഴിക്കുക

68. മലയശോദനയ്ക്ക്- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

69. പരുവിന്- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

71. ദീര്ഘംകാല യൌവനത്തിന്- ത്രിഫല ചൂര്ണംയ തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

72. വൃണങ്ങള്ക്ക് - വേപ്പില അരച്ച് പുരട്ടുക

73. പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

74. ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത്യ കഴിക്കുക

75. പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
76. പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍- ഗര്ഭവത്തിന്റെന മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

77. കണ്ണിന് കുളിര്മ്മടയുണ്ടാകന്‍- രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയില്‍ തേക്കുക

78. മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

79. ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

80. മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

81. പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

83. വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

84. വയറുകടിക്ക്-ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത്  പലതവണ കുടിക്കുക

85. ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

86. രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

87. കൊടിഞ്ഞിക്ക്- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന്- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്ത്ത്  കാച്ചി ദിവസവും കുടിക്കുക

89. ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത്് കഴിക്കുക

90. ചെന്നിക്കുത്തിന്- നാല്പ്പാ മരത്തോല്‍ അരച്ച് പുരട്ടുക

91. തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂതരം,എന്നീവ ചേര്ത്ത്  വായിലിട്ട് ചവച്ചരച്ച് കഴിക്കുക

92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്ത്ത്  കഴിക്കുക

93. വേനല്‍ കുരുവിന്- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

94. മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്ത്ത്  പുരട്ടുക

95. ശരീര ശക്തിക്ക്- ഓട്സ്  നീര് കഴിക്കുക

96. ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

97. നരവരാതിരിക്കാന്‍- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയില്‍ പുരട്ടുക

98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

99. കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

100. കാഴ്ച കുറവിന്- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

Sunday, June 18, 2023

വിമാന യാത്രയിൽ അധികമാര്‍ക്കും അറിയാത്ത 12 രഹസ്യങ്ങള്‍...

🌹 1) വിമാനം തകര്‍ന്നു വീഴാന്‍ ഇടിമിന്നല്‍ ഒരു കാരണമോ?


 മിന്നലേറ്റ് അവസാനമായി വിമാനം തകര്‍ന്നു വീണത് 1967 ലാണ്. അതിന് ശേഷം മിന്നലേല്‍ക്കാതിരിക്കാനുള്ള പ്രത്യേക സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മിന്നലേറ്റുള്ള അപകടങ്ങള്‍ ഉണ്ടാകാറെയില്ല.


🌹 2) വിമാനത്തില്‍ പക്ഷികള്‍ ഇടിക്കാറുണ്ടോ?


 വിമാനം പറക്കുന്ന ഓള്‍റ്റിട്യൂട് കൂടുതലാണ്. അത് കൊണ്ട് പക്ഷികളുമായി കൂട്ടിമുട്ടാറില്ല. ഇനി അഥവാ മുട്ടിയാല്‍ ടേക്ക് ഓഫ് സമയത്തോ, ലാന്‍ഡിംഗ് സമയത്തോ ആയിരിക്കും.


🌹 3) വിമാനത്തില്‍ പതിമൂന്നാം നമ്പര്‍ നിരയില്ല?


പതിമൂന്നാം നമ്പര്‍ അത്ര പന്തിയുള്ള നമ്പര്‍ അല്ലെന്നാണ് ലോക വിശ്വാസം. ദുരന്തങ്ങളുമായി സംഖ്യക്ക് ബന്ധമുണ്ടെന്ന് പലരും വിശ്വസിക്കുന്നു ഇതിന്‍റെ പശ്ചാത്തലത്തില്‍ പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയിരിക്കുന്നത്.


🌹 4) വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ത്കൊണ്ട്?


വിമാന ടേക്ക് ഓഫ് സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ആക്കാന്‍ പറയാറുണ്ട്. വിമാനത്തിലെ നാവിഗേഷന്‍ സംവിധാനവുമായി ഫോണ്‍ കൂടികലരാന്‍ സാധ്യതയുണ്ടെന്ന കാരണം കൊണ്ടാണ് ഫോണ്‍ ഓഫ് ചെയ്യാന്‍ പറയുന്നത്. പക്ഷെ നാവിഗേഷന്‍ സംവിധാനത്തിലേക്ക് പ്രവേശിക്കാനുള്ള ശക്തിയൊന്നും ഫോണുകള്‍ക്ക് ഇല്ലെന്നതാണ് സത്യാവസ്ഥ.


🌹 5) വിമാനത്തില്‍ പുകവലി പാടില്ല പിന്നെയെന്തിന് ആഷ്ട്രേ?


 1973ല്‍ വിമാനത്തില്‍ പുകവലി നിരോധിക്കാത്ത കാലത്ത് ഒരാള്‍ അലക്ഷ്യമായി സിഗരട്ട് കുട്ടി വലിച്ചെറിയുകയും അപകടമുണ്ടാവുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് പുകവലി നിരോധിക്കുകയും ആഷ്ട്രേകള്‍ സ്ഥാപിക്കുകയും ചെയ്യുകയുണ്ടായത്.


🌹 6) വിമാനത്തിലെ ഓക്സിജന്‍ മാസ്ക്?


ഏതെങ്കിലും സാഹചര്യത്തില്‍ ഓക്സിജന്‍ നിലച്ചാല്‍ പതിനഞ്ചു മിനിറ്റ് സമയത്തേക്ക് ഈ മാസ്ക് ഉപയോഗിക്കാം. ഓള്‍ഡിട്ട്യൂട് കൂടുമ്പോള്‍ ശ്വാസ തടസ്സം സാധാരണമാണ്. അപ്പോള്‍ തന്നെ ഓള്‍ഡിട്ട്യൂട് ചേഞ്ച് ചെയ്തു പൈലറ്റുമാര്‍ക്ക് ഇത് പരിഹരിക്കാനും സാധിക്കും.


🌹 7) പൈലറ്റിന്‍ ടോയ്ലറ്റില്‍ പോകേണ്ടി വന്നാല്‍?


 ഈ സമയത്ത് സീറ്റ് ബെല്‍റ്റ്‌ സൈൻ തെളിയും, എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ലോക്ക് ചെയ്തിരിക്കണം. പൈലറ്റ് ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മാറുന്ന സമയത്ത് ആരും പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ കരുതല്‍.


🌹 8) വിമാനത്തിലിരുന്ന് മദ്യപിച്ചാല്‍ പെട്ടന്ന് കിക്കാകുമോ?


വിമാനത്തില്‍ ഓക്സിജന്‍ കുറവായതിനാല്‍ ലഹരി പെട്ടന്ന് തലയില്‍ കേറുമെന്നാണ് പറയുന്നത്. പക്ഷെ ശാസ്ത്രീയമായ പഠനത്തില്‍ ഇത് പ്രൂവ് ചെയ്യപ്പെട്ടിട്ടില്ല.


🌹 9) വിമാനം ബെര്‍മുഡ ട്രയാംഗിളിന്‍ മുകളിലൂടെ പറക്കുമോ?


പല അപകടങ്ങളും ശാപം കിട്ടിയ സ്ഥലവുമായാണ് അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ബെര്‍മുഡ ട്രയാംഗിളിനെ പലരും കണക്കാക്കിയിരിക്കുന്നത്. പൊതുവേ ഇതിന്‍റെ മുകളിലൂടെ വിമാനങ്ങള്‍ പറക്കാറില്ല.


🌹 10) വിമാനം പറക്കുന്ന സമയത്ത് വാതില്‍ തുറന്നാല്‍?


 വിമാനത്തില്‍ പ്ലഗ് ഡോര്‍ ആണ് ഉപയോഗിചിടുള്ളത്.വായുമര്‍ദ്ടത്താല്‍ ഇത് തുറക്കുവാന്‍ സാധിക്കില്ല, എത്ര വലിയ ശക്തി വിചാരിച്ചാലും.


🌹 11) ക്യാബിന്‍ ക്രൂവിന് എന്തിന് പൊക്കവും ഭാരവും?


 ആറടിയോളം പൊക്കമുള്ള കമ്പാര്‍ട്ട്മെന്റില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ അഞ്ചടി പൊക്കമുള്ളവര്‍ക്കെ പറ്റുകയുള്ളൂ. അത്കൊണ്ട് ക്യാബിന്‍ ക്രൂവിന് 5 അടി 2 ഇഞ്ച് ഉയരം വേണം. എമര്‍ജന്‍സി ഘട്ടങ്ങളില്‍ എമര്‍ജന്‍സി എക്സിറ്റ് വഴി ആള്‍ക്കാരെ രക്ഷപെടുത്തണമെങ്കിലും ഇത്രയും ഉയരമുള്ളവര്‍ക്കെ സാധിക്കു.


🌹 12) വിമാനകത്തു നിന്ന് വെടിവച്ചാല്‍?


വിമാനത്തിനകത്ത്‌ വെടിവച്ചാല്‍ അത് പതിക്കുന്ന സ്ഥലമനുസരിച്ചിരിക്കും അതിന്‍റെ തീവ്രത. വിന്റോയില്‍ ആണ് വെടി കൊള്ളുന്നതെങ്കില്‍ ആ സ്ഥലത്തേക്ക് സകല മര്‍ദ്ദവും പതിക്കും ബെല്‍റ്റ്‌ ഉറപ്പിച്ചു വയ്ക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്യും. വിമാനത്തിന്‍റെ പുറം ചട്ടയിലാണെങ്കില്‍ വലിയ സ്ഫോടനങ്ങള്‍ക്ക് വരെ കാരണമായേക്കാം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Saturday, June 17, 2023

പ്രതിസന്ധികളെ തനിച്ച് നേരിടേണ്ടി വരുമ്പോൾ നമ്മുടെ അഹന്തയാകുന്ന ആടയാഭരണങ്ങൾ അഴിച്ചുവെക്കേണ്ടി വരും

"
ഒരിക്കൽ ഒരു സുൽത്താൻ കാട് കാണാനിറങ്ങി .ഒപ്പം അനുചരവൃന്ദവും ഉണ്ടായിരുന്നു .


ഓരോ ചുവടിലും മന്ത്രി പറഞ്ഞുകൊണ്ടിരുന്നു:

"സുൽത്താൻ ധൈര്യമായി നടന്നോളൂ...ഞങ്ങളുണ്ട് കൂടെ !"

സുൽത്താനൊന്നു തിരിഞ്ഞു നോക്കി. പരിചാരകർ ഒരുമിച്ചു പറഞ്ഞു :

"പ്രഭോ...ജീവൻ പോകുംവരെ ഞങ്ങളുണ്ട് കൂടെ !"

കൊടും കാട് കയറിയും    കുന്നിറങ്ങിയും പുഴകടന്നും പുൽമേട്ടിലെത്തിയപ്പോൾ...

മുന്നിലൊരു സിംഹം!

സുൽത്താൻ തിരിഞ്ഞു നോക്കിയപ്പോൾ മന്ത്രിയുൾപ്പെടെ സകലരും ഓടി മരത്തിലും മലയിലും പുഴയിലും ഒക്കെയായി രക്ഷപ്പെട്ടിരിക്കുന്നു.
സിംഹത്തിന്റെ മുന്നിൽ പതറിനിന്ന കിരീടം വെച്ച സുൽത്താനോട് മരച്ചില്ലയിലിരുന്നു മന്ത്രി  നീട്ടി വിളിച്ചു പറഞ്ഞു:

 "പ്രഭോ...ജീവനും കൊണ്ട് ഓടിക്കോ!ആ കിരീടം എടുത്തു കാട്ടിൽ കളഞ്ഞോളൂ...ഭാരം കുറഞ്ഞാൽ വേഗത്തിൽ ഓടാം!"

സുൽത്താൻ കിരീടവും ഭാരമുള്ള ആഭരണങ്ങളും എന്തിന് വസ്ത്രം പോലും വലിച്ചെറിഞ്ഞ് ഓടി.
മുന്നിൽകണ്ട മരത്തിനു മുകളിലേക്ക് വലിഞ്ഞു കയറി രക്ഷപ്പെട്ടു. 

നമ്മുടെ കാര്യവും അങ്ങിനെയൊക്കെ തന്നെയാണ്. ആരൊക്കെ ഒപ്പമുണ്ടാകും എന്ന് പറഞ്ഞാലും നമ്മുടെ മുന്നിലുള്ള പ്രശ്നങ്ങളെ നേരിടേണ്ടത് നമ്മൾ തന്നെയാണ്.
ഒപ്പമുണ്ടാകും എന്ന് പറയുന്നവരൊക്കെ മാറിയേക്കാം ..അത് ഒരുപക്ഷേ അവർക്ക് ആ സാഹചര്യത്തെ നേരിടാൻ അറിയാത്തതു കൊണ്ടാകാം. അവർ മാറിക്കൊണ്ടേയിരിക്കും. അതിനൊത്ത് നമ്മൾ സങ്കടപ്പെടാനോ ആകുലപ്പെടാനോ തുടങ്ങിയാൽ അതിനേ നേരമുണ്ടാകുകയുള്ളൂ.

പ്രതിസന്ധികളെ തനിച്ച് നേരിടേണ്ടി വരുമ്പോൾ നമ്മുടെ അഹന്തയാകുന്ന ആടയാഭരണങ്ങൾ അഴിച്ചുവെക്കേണ്ടി വരും. 
ഒപ്പമുള്ളവർ മാറിയാൽ തളരാതെ 
പ്രശ്നങ്ങളുടെ വലിപ്പമറിഞ്ഞു ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ പഠിക്കേണ്ടതുണ്ട്. 
ഒപ്പം ആരുണ്ടെങ്കിലും ഇല്ലെങ്കിലും 
പ്രശ്നങ്ങളെ നേരിടാനുള്ള  വിവേകവും ബുദ്ധിയും,  ചിന്തിക്കാനും പക്വമായ  തീരുമാന മെടുക്കാനുള്ള കഴിവും ഏവർക്കും ഉണ്ടാകട്ടെ!

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അലക്ഷ്യമായി ചിലവഴിക്കേണ്ടതല്ല


 കപ്പലപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു നാവികൻ ഉൾക്കടലിലെ ഒരു ദ്വീപിൽ എത്തി. ദ്വീപ് നിവാസികൾ അയാളെ ആദരപൂർവം സ്വീകരിച്ചു. അടുത്ത ദിവസം തന്നെ അയാളെ അവർ അവരുടെ രാജാവായി വാഴിക്കുകയും ചെയ്തു.

ഇത് ദ്വീപ് നിവാസികളുടെ ഒരു ചടങ്ങാണെന്ന് നാവികൻ മനസ്സിലാക്കി. എന്നാൽ ഇതിന്റെ മറ്റൊരു വശം എന്തെന്നാൽ ഇതുപോലെ വിദേശികൾ ആരെങ്കിലും ദ്വീപിലെത്തിപ്പെടുമ്പോൾ അയാളെ ഉടൻ തന്നെ രാജാവായി വാഴിക്കും. നേരത്തെ രാജാവായിരുന്ന ആളെ ദ്വീപുനിവാസികൾ അടുത്ത വിജനമായ ദ്വീപിലേക്ക് നാടുകടത്തും. അങ്ങനെ നാടുകടത്തപ്പെടുന്നയാൾ അവിടെ പട്ടിണികിടന്ന് നരകയാതന അനുഭവിച്ചു മരിക്കും. കാരണം അവിടെ പാഴ്ച്ചെടികളും വഴുവഴുപ്പുള്ള പാറക്കെട്ടുകളുമല്ലാതെ വേറൊന്നും തന്നെയില്ല.

രാജാവായ ഉടനെ നാവികൻ തന്റെ അധികാരമുപയോഗിച്ച് ദ്വീപുനിവാസികളെക്കൊണ്ട് കുറേ വള്ളങ്ങൾ നിർമിപ്പിച്ചു. സമീപമുള്ള ജനവാസമില്ലാത്ത ദ്വീപിൽ നിറയെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. താമസയോഗ്യമായ കുറേ കെട്ടിടങ്ങളും മറ്റ് ജീവിത സൗകര്യങ്ങളും ഒരുക്കി.

കുറേനാൾ കഴിഞ്ഞപ്പോൾ വേറൊരു വിദേശി ദ്വീപിൽ അകപ്പെട്ടു. അയാൾ രാജാവായപ്പോൾ നാവികനെ ദ്വീപുനിവാസികൾ സമീപ ദ്വീപിലേക്ക് നാടുകടത്തി. എന്നാൽ നാവികന് അവിടെ നരകയാതന അനുഭവിക്കേണ്ടി വന്നില്ല. കാരണം അവിടെ ജീവിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും അയാൾ ഒരുക്കിയിരുന്നല്ലോ.

ബുദ്ധിയും കഠിനാധ്വാനവുമില്ലാതെ ഒരു ജോലിയിലും നമുക്ക് തിളങ്ങാനാവില്ല. അധികാരം കൈവരുമ്പോൾ ബുദ്ധിപൂർവം അത് ഉപയോഗിക്കുകയും വേണം. ജീവിതത്തിലും ജോലിയിലും അധികാരത്തിലുമൊക്കെ ദീർഘ വീക്ഷണമില്ലാത്തവർ അവയിലൊക്കെ പരാജയപ്പെട്ടുപോകാം.

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അലക്ഷ്യമായി ചിലവഴിക്കേണ്ടതല്ല. മുൻപോട്ടുള്ള ജീവിതത്തിനുവേണ്ടി നാം ഒരുങ്ങുക തന്നെ വേണം. ഇന്നത്തെ നമ്മുടെ ജീവിതം നാളത്തെ ജീവിതത്തിന്റെ തയ്യാറെടുപ്പാവണം. നാളത്തെ ജീവിതം അടുത്ത ദിവസത്തെ ജീവിതത്തിന്റെയും.

Thursday, December 2, 2021

അറിഞ്ഞിരിക്കേണ്ട ചില അറിവുകൾ🌏


🎯 തുടർച്ചയായി  രണ്ടു  തവണയിൽ  കൂടുതൽ  ഒരിക്കലും  ഒരു  ഫോണിലേക്കു  വിളിക്കരുത്.  അവർ  നമ്മുടെ  കാൾ  അറ്റൻഡ്  ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക,   പ്രധാനപ്പെട്ട  മറ്റേതോ  തിരക്കിൽ  അയാൾ  പെട്ടിരിക്കുന്നു.. 


🎯 കടം  വാങ്ങിയ  പണം , അതവർ  ഓർമ്മിപ്പിക്കും  മുന്നേ  തിരിച്ചു  കൊടുക്കാൻ  ശ്രമിക്കുക. അതവർക്ക്  നമ്മോടുള്ള  ഇഷ്ടവും  വിശ്വാസവും  വർദ്ധിപ്പിക്കും.. പണമെന്നല്ല,   പേന , കുട എന്തുമായിക്കോട്ടെ.. 


🎯 ഹോട്ടലിൽ  നമുക്കൊരു  സൽക്കാരം  ആരെങ്കിലും  ഓഫർ  ചെയ്‌താൽ,  ഒരിക്കലും  മെനുകാർഡിലെ  വിലയേറിയ  ഡിഷുകൾ  ഓർഡർ   ചെയ്യാതിരിക്കുക.. കഴിവതും  അവരെക്കൊണ്ടു  നമുക്കുള്ള  ഭക്ഷണം  ഓർഡർ  ചെയ്യാൻ  നിർബന്ധിക്കുക. 


🎯 .ഒരിക്കലും  മറ്റൊരാളോട്  ഇതുവരെ  കല്യാണം  കഴിച്ചില്ലേ..? ഇതുവരെ  കുട്ടികളായില്ലേ...? എന്താ  ഒരു  വീട്  വാങ്ങാത്തത്..? എന്താ  ഒരു  കാർ  വാങ്ങാത്തത്  പോലുള്ള  തീർത്തും  അനാവശ്യമായ  ചോദ്യങ്ങൾ  ചോദിക്കാതിരിക്കുക... 


🎯 എപ്പോഴും,  നമുക്ക് തൊട്ടു  പിന്നാലെ കടന്നുവരുന്ന  ആൾക്ക്  വേണ്ടി,  അത്  ആൺ ~പെൺ ആയിക്കോട്ടെ  ജൂനിയർ ~സീനിയർ  ആയിക്കോട്ടെ,  നമ്മൾ തുറന്ന  വാതിലുകൾ അൽപനേരം  കൂടി  തുറന്നു  പിടിക്കുക.

 

🎯 ഒരു  സുഹൃത്തിനൊപ്പം  ഒരു  ടാക്സി  ഷെയർ  ചെയ്തു യാത്ര  കൂലി  ഇത്തവണ അദ്ദേഹം  കൊടുത്താൽ,  തീർച്ചയായും  അടുത്ത തവണ  നിങ്ങൾ തന്നെ അത്  കൊടുക്കുക 


🎯 പലർക്കും പലവിധ  അഭിപ്രായങ്ങൾ ഉണ്ടാവാം.. അത്   മാനിക്കുക . ഓർക്കുക  നിങ്ങളുടെ   വലതുവശം,   നിങ്ങള്ക്ക്  അഭിമുഖമിരിക്കുന്നയാൾക്കു  ഇടതു വശം  ആയിരിക്കും... (ചില കാര്യങ്ങളിൽ  second  opinion  എടുക്കാൻ  മറക്കരുത്. )


🎯 ഒരാൾ  സംസാരിക്കുന്നതിന്റെ  ഇടയിൽ   കയറി സംസാരിക്കാതിരിക്കുക. 


🎯 ഒരാളെ  നമ്മൾ  കളിയാക്കുമ്പോൾ ,  അതയാൾ  ആസ്വദിക്കുന്നില്ല  എന്ന്  കണ്ടാൽ ,  അത്  തുടരാതിരിക്കാൻ  ശ്രദ്ധിക്കുക. 


🎯 എപ്പോഴും,  സഹായത്തിനു  നന്ദി  പറയുക 


🎯 പുകഴ്ത്തുന്നത്  പബ്ലിക്  ആകാം.. ഇകഴ്ത്തുന്നത്   രഹസ്യമായും  ആയിരിക്കണം. 


🎯 ഒരാളുടെ  പൊണ്ണത്തടിയെ  കുറിച്ച്  സംസാരിക്കാതിരിക്കുക,  അതിനു  പല കാരണങ്ങളുണ്ടാകാം..ഉപദേശം  അയാൾ  ആവശ്യപ്പെട്ടാൽ  മാത്രം  മതി. 


🎯 ഒരാൾ അയാളുടെ ഫോണിൽ  ഒരു  photo  നിങ്ങളെ  കാണിച്ചാൽ , ആ photo മാത്രം  നോക്കുക, ഒരിക്കലും ഫോണിൽ  മുന്നോട്ടോ  പിന്നോട്ടോ സ്വൈപ്  ചെയ്യരുത്. കാരണം  നമുക്കറിയില്ല എന്താണ്  next എന്ന്.. 


🎯 സുഹൃത്ത്‌,   എനിക്കൊരു  ഡോക്ടർ  അപ്പോയ്ന്റ്മെന്റ്  ഉണ്ടെന്നു  പറഞ്ഞാൽ,  ഏതു  എന്തിനു എന്ന്  അവർ  പറയാത്തിടത്തോളം  കാലം  ചികഞ്ഞു ചോദിച്ചു  അവരെ  ബുദ്ധിമുട്ടിലാക്കരുത്‌..  ചിലപ്പോ  പങ്കുവെക്കാൻ  അവർക്കു  ആഗ്രഹം  കാണില്ല 


🎯 മേലുദ്യോഗസ്ഥനെയും  കീഴുദ്യോഗസ്ഥനെയും  ഒരുപോലെ  പെരുമാറാൻ  സാധിച്ചാൽ  നല്ലത്,  നമ്മളിലെ  മനുഷ്യത്വം  അത്  കാണിക്കും. 


🎯 നമ്മോട്  നേരിൽ ഒരാൾ സംസാരിക്കുമ്പോ  നമ്മൾ  നമ്മുടെ  ഫോണിൽ  ശ്രദ്ധിച്ചിരിക്കുന്നത്  ശരിയല്ല.. 


🎯 ഒരാൾ  ആവശ്യപ്പെടാതെ ,  അയാളെ  ഉപദേശിക്കരുത്. 


🎯 മറ്റൊരാളുടെ  തികച്ചും വ്യക്തിപരമായ  കാര്യങ്ങളിൽ ,  നിന്നൊഴിഞ്ഞു  നിൽക്കുക, അയാൾ സഹായം  അഭ്യർത്ഥിക്കും  വരെ.. 


🎯 ഒരാളോട്  സംസാരിക്കുമ്പോൾ  നിങ്ങളുടെ സൺ  ഗ്ലാസ്‌  മാറ്റുക...   എപ്പോഴും നല്ലത് eye  കോൺടാക്റ്റോട്  കൂടിയുള്ളതാണ്. 


🎯 നിങ്ങളുടെ  പണത്തെയും  പ്രതാപത്തെയും  പറ്റി  പാവപ്പെട്ടവരോട്  സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട്  നിങ്ങളുടെ മക്കളുടെ  വർണ്ണനകൾ  ഒഴിവാക്കുക.. അതുപോലെ  ഭാര്യ/ഭർത്താവ്   നഷ്ടപ്പെട്ടവരോടും..

Wednesday, February 17, 2021

പൊതു ജനങ്ങൾ വായിച്ച് അറിയാൻ

അക്ഷയ ഓഫീസിൽ ജോലി ചെയ്യുന്നവർക്ക് കളക്ടറെക്കാളും പവർ ആണ് എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും  തോന്നിട്ടുണ്ടോ? അവർക്ക് ഇച്ചിരി ജാടയും അഹങ്കാരവും ഉണ്ടെന്നു തോന്നിട്ടുണ്ടോ ?  എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും വായിക്കണം

എന്താണ് അക്ഷയ സെന്ററുകൾ.  എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് ?


അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?


‌പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് "അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ" എന്നൊക്കെ.  


എന്നാൽ ശ്രദ്ധിക്കൂ: ശരിക്കും നമ്മൾ അക്ഷയയിൽ പോകണമെന്ന് നിർബന്ധമില്ല.  സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്. 


അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. 


പലർക്കും ഇക്കാര്യം അറിയില്ല. എന്നിട്ട് ഏതൊരു ആവശ്യത്തിനും അക്ഷയ സെൻററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകൾ കാത്തു നിൽക്കുന്നു. അവർ പറയുന്ന കാഷ് കൊടുക്കുന്നു (തോന്നിയ മാതിരിയാണ് പല അക്ഷയ സെൻററും ഫീസ് ഈടാക്കുന്നത്). കമ്പ്യൂട്ടർ / ഇന്റർ നെറ്റ് പരിജ്ഞാനമില്ലാത്തവർക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.


അപ്പോൾ ഒരു സംശയം വരും. സർക്കാർ സംവിധാനങ്ങളുടെ വെബ്സൈറ്റ് അഡ്രസ് എവിടന്ന് ലഭിക്കും?


https://adlvy.com/zHUpj

ആണ് കേരള സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം. മറ്റ് സർക്കാർ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ ജസ്റ്റ് search ചെയ്യുക.


ഉദാഹരണത്തിന് പഞ്ചായത്തിൽ കെട്ടിട നികുതി ഓൺലൈൻ അടക്കണം എന്ന് കരുതുക. ഗൂഗിൾ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിൾ നിങ്ങൾക്ക് വഴി കാട്ടും.


ഓർക്കുക : അക്ഷയ കേന്ദ്രങ്ങൾ സർക്കാർ ഓഫീസുകളോ... അവിടെയുള്ളവർ സർക്കാർ അധികാരികളോ അല്ല....... സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ ലൈസൻസ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ്.  നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാൽ മതിയാകും


ചില പ്രധാനപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം ഞാൻ  താഴെ കൊടുക്കുന്നു:


1. പാസ്പോർട്ട് എടുക്കാൻ:

https://adlvy.com/GexCx3w


2. ഇൻകം ടാക്സ് PAN എടുക്കാൻ:

 

https://adlvy.com/YYyH30U

3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ:

https://adlvy.com/5JjiQ


4. കെട്ടിട നികുതി :

https://adlvy.com/TKJcXzx4


5. ഭൂ നികുതി:

https://adlvy.com/fPvUwn


6. ഇലക്ട്രിസിറ്റി ബിൽ:


https://adlvy.com/7QDjWwm

7. ഫോൺ ബിൽ അടയ്ക്കാൻ:

https://adlvy.com/EZBFB4vt


8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:


https://adlvy.com/uNFQ


9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ തുക അടയ്ക്കാൻ :

https://adlvy.com/rH82jR6


10. സർക്കാർ തടി ഡിപ്പോകളിൽ നിന്ന് തടി ലേലത്തിൽ എടുക്കാൻ:

https://adlvy.com/RCECbz


11. ആധാറിലെ തെറ്റുകൾ തിരുത്താൻ:

https://adlvy.com/AIb0XA


12. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, തിരുത്താൻ:

https://adlvy.com/H1iW


13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി  അപേക്ഷിക്കാൻ:

https://adlvy.com/Ch03AJI


14. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും


https://adlvy.com/OeN2As

--------

ഈ സന്ദേശം.... പരമാവധി ഷെയർ    ചെയ്ത് പ്രചരിപ്പിക്കുക....അറിവില്ലാത്ത അനേകം ആളുകൾക്ക് ഉപകാരമാകട്ടെ.⚠️